Subash Subran
@subsanith
37
friends
മനുഷ്യൻ നേരിടുന്ന യഥാർത്ഥ പ്രശനം അവനവൻ തന്നെയാണ്. സ്വയം എന്ത് മാത്രം വളർന്നു/വളർന്നില്ല എന്നതാണ് ആ പ്രശ്നം. ഓരോ മനുഷ്യനും ആത്മീയ വളർച്ചയുടെ ഓരോ നിലവാരത്തിലാണ്. ആത്മീയം എന്ന വാക്കിൻറെ അർത്ഥo അറിവ് എന്നാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, അവനവനെ സ്വയം അറിയുന്ന അറിവാണ് ആത്മീയത. ആത്മീയമായ അറിവാണ് മനുഷ്യൻറെ ജീവിതം വിജയിപ്പിക്കുന്ന അറിവ്. ജീവിതം പരാജയപ്പെടുത്തുന്ന അറിവും വിശ്വാസങ്ങളുമാണ് മനഃശാസ്ത്രം. മനുഷ്യന്റെ ബുദ്ധി വൈകാരികമായി പ്രവർത്തിക്കുന്ന യുക്തിയാണ് മനഃശാസ്ത്രം. വ്യക്തിയുടെ ആഗ്രഹങ്ങളും അത് നടപ്പാക്കുന്ന യുക്തിയുമാണ് മനഃശാസ്ത്രം. ഓരോ വ്യക്തിയും ഓരോ വ്യത്യസ്ത മനഃശാസ്ത്രമാണ്. മനുഷ്യമനഃശാസ്ത്രം പ്രവർത്തിക്കുന്നത് രണ്ടു അടിസ്ഥാന വികാരങ്ങളിലാണ്. ഈ രണ്ട് അടിസ്ഥാന വികാരങ്ങളാണ് മനുഷ്യനെ ചലിപ്പിക്കുന്ന ക്രീയാശക്തിയും. എന്താണ് മനുഷ്യനെ ചലിപ്പിക്കുന്ന ആത്മീയ ശക്തി? ആത്മവിശ്വാസവും ആത്മാഭിമാനവുമാണ് മനുഷ്യനെ ചലിപ്പിക്കുന്ന വൈകാരിക ഊർജ്ജം. മനുഷ്യൻ സ്നേഹിക്കുന്നതും കലഹിക്കുന്നതും, എന്തെങ്കിലും ആഗ്രഹിക്കുന്നതും ആഗ്രഹിക്കാതിരിക്കുന്നതും ഈ രണ്ടു വികാരങ്ങളെ നിലനിർത്തുന്നതിനു വേണ്ടിയാണ്. അതിനു വിരുദ്ധമായി ഒരിക്കലും ഒരു മനുഷ്യനും ഒന്നും പ്രവർത്തിക്കുകയില്ല. ഇതെങ്ങനെ നിലനിർത്താം എന്നതിന്റെ ശരി തെറ്റുകളാണ് പരാജയവും വിജയവും. അവനവനെ ചലിപ്പിക്കുന്ന ആത്മീയ ശക്തിയുടെ കുറവാണ് 'അപകർഷതാ ബോധം'. കുട്ടികളും മുതിർന്നവരും നേരിടുന്ന അടിസ്ഥാന പ്രശ്നമാണ് 'അപകർഷതാ ബോധം'. ജന്മ പാപത്താൽ മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായ അവസ്ഥയാണ് ഭയത്തിനും അതിൽ നിന്നുണ്ടാകുന്ന ദൈവഭക്തിക്കും കാരണം. ഇല്ലാത്ത ഞാൻ 'ഉണ്ട്' എന്ന തോന്നലാണ് നമ്മുടെ ജന്മ പാപം. അതിനെയാണ് നാം അഹങ്കാരം എന്ന് പറയുന്നത്. എല്ലാ തിന്മകളും കോപവും അഹങ്കാരത്തിൻറെ പ്രകടനമാണ്. ഇത് മനസ്സിലാകുന്നത് വരെ മിഥ്യാ ബോധം നിസ്സഹായതയുടെ നടുക്കടലിൽ സഹായത്തിനായി നിലവിളിക്കുന്നതാണ് ഭക്തിയും ആരാധനയും . ഭക്തന് തത്ക്കാലം ആത്മശാന്തിയും ആത്മവിശ്വാസവും തോന്നുമെങ്കിലും (അതെല്ലാം തോന്നലുകൾ മാത്രമായാണ് കൊണ്ട്) അടുത്ത നിമിഷം തന്നെ അതെല്ലാം ഉടഞ്ഞു പോകും. ഇങ്ങനെ അടിക്കടി നടക്കുന്ന ശക്തിപ്പെടലും തകർച്ചയും വ്യക്തിയെ കൂടുതൽ നിസ്സഹായാനക്കും എന്ന് പറയേണ്ടതില്ലല്ലോ ? അപ്പോൾ അവരിൽ ഭക്തി ഭ്രാന്തായി മാറും. പിന്നീട് അവരെ നയിക്കുന്ന വികാരമാണ് ജിഹാദ് പോലുള്ള വിശുദ്ധ യുദ്ധങ്ങളും വംശീയ പകയും സ്വന്തം ദൈവത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ഇതിൽ ദൈവം നിസ്സഹായനാണ്.