App logo

ശ്രാവണം

@sravanam83

2.1K

friends

എത്രമേൽ ഞാൻ നിന്നെ കാത്തുവച്ചു ഇനിയും തുറക്കാത്ത നിൻ ഹൃദയ വാതിലിൽ എത്രമേലിന്നു ഞാൻ മുട്ടി വിളിച്ചു ശരത്കാല ഹേമന്ത ശിശിരത്തിലന്നു ഞാൻ നിന്നെ പ്രതീക്ഷിച്ചു നിന്നു.. വസന്തവും വന്നുപോയി ഗ്രീഷ്മവും വന്നു പോയി കോരി ചൊരിയുന്ന വർഷവും വന്നു പോയി നിൻ വിളിക്കായ് ഒരു കാതമകലെയായ് ഒരു കാതമകലെയായ് കയ്യിലൊരു ചെമ്പനീർ പൂവുമായി നിന്നരികിലണയുവാൻ നിൻ വിളി കേൾക്കുവാൻ ഹൃദയ വ്യഥയോടിന്നു ഞാനും ഒരു ദിനം എന്റെ നൊമ്പരം നീയറിയും അന്ന് എനിക്ക് വേണ്ടി നീ കണ്ണുനീർ ഒഴുക്കും നിൻ ഹൃദയ വാതിൽ തുറക്കില്ലെന്നറിഞ്ഞിട്ടും കാത്തിരിപ്പാണിവിടെ യിന്നും കാത്തിരിപ്പാണിവിടെ യിന്നും കാത്തിരിപ്പാണിവിടെ എന്നും സഖി നിനക്കായി കുറിച്ചുവെക്കുന്നു ഞാൻ കണ്ണീരുപ്പ് കലർന്ന അക്ഷര പൂക്കൾ