App logo

Kannan MV

@kannanmv

133

friends

നൂറു കാലുകളിൽ നടന്നു പോകുന്ന ഒരു തേരട്ടയെക്കണ്ട് കുറുക്കന് സംശയമായി. ഇതെങ്ങനെ സാധിക്കുന്നു? പുരാവൃത്തങ്ങളിൽ കുറുക്കൻ മനസ്സിന്റെ, ബുദ്ധിയുടെ, യുക്തിയുടെ പ്രതീകമാണ്. തേരട്ടയോട് കുറുക്കൻ ചോദിച്ചു, "നീ എങ്ങനെയാണീ നൂറു കാലുകളിൽ നടക്കുന്നത്? ഏതേതു കാല് ഏതേതു കാലിനെ പിന്തുടരണമെന്ന് നിങ്ങളെങ്ങനെ അറിയുന്നു? ഈ പൊരുത്തം എങ്ങനെ സംഭവിക്കുന്നു? " തേരട്ട പറഞ്ഞു, "ഞാൻ ജീവിതകാല മത്രയും നടക്കുകയായിരുന്നു. എന്നാൽ ഇങ്ങനൊന്ന് ഇതുവരെ ചിന്തിച്ചിട്ടേയില്ല. " ജീവിതത്തിലാദ്യമായി അവൻ ആലോചനയിൽ മുഴുകി. ഇപ്പോഴാദ്യമായി അവന്റെ മനസ് വിഭജിക്കപ്പെട്ടു. അവൻ രണ്ടായിത്തീർന്നു. എന്നിട്ടവൻ നടക്കാൻ തുടങ്ങി. എന്നാൽ അത് പ്രയാസമായിരുന്നു, അസാധ്യമായി തോന്നി. അവൻ വീണു. എങ്ങനെയാണ് നൂറു കാലുകളെ നിയന്ത്രിക്കുക! കുറുക്കൻ ചിരിച്ചു കൊണ്ടു പറഞ്ഞു. " അത് പ്രയാസമായിരിക്കുമെന്ന് എനിക്ക് മുമ്പേ അറിയാമായിരുന്നു ഹ ഹ " തേരട്ട വിലപിക്കാനും കണ്ണീരൊഴുക്കാനും തുടങ്ങിക്കൊണ്ട് പറഞ്ഞു. " മുമ്പൊരിക്കലും ഇങ്ങനൊരു പ്രയാസമുണ്ടായിരുന്നില്ല നിങ്ങളാണ് പ്രശ്നമുണ്ടാക്കിയത്. "വിഭജിക്കപ്പെട്ട മനസ്സ് ജീവിതത്തിൽ എപ്പോഴും പ്രയാസമുണ്ടാക്കും. നിങ്ങളെ സംശയത്തിലാക്കാൻ ചുറ്റിലും ധാരാളം കുറുക്കന്മാരുണ്ടുതാനും. അവരെ കരുതിയിരിക്കുക - പുരോഹിതന്മാർ, രാഷ്ട്രീയക്കാർ, മത പണ്ഡിതന്മാർ, ദൈവശാസ്ത്രജ്ഞന്മാർ, താർക്കികന്മാർ ഇവരൊക്കെ കുറുക്കന്മാരാണ് . പലതരം ചോദ്യങ്ങൾ ചോദിച്ച് നിങ്ങളെ അങ്കലാപ്പിലാക്കും.