App logo

Sree Nandini

@achudachu

82

friends

ഇങ്ങനെയൊക്കെ മഴ സംസാരിച്ചു കൊണ്ടേയിരിക്കുന്നു... ------------------------ സ്കൂൾ വിട്ടു വരുന്ന കുട്ടികളുടെ മുഖമായിരുന്നു മഴക്ക്... ആർത്തിരമ്പി പരക്കെ, സന്തോഷക്കാറ്റിൽ പെയ്തേറിയിരുന്നു തോരാമഴ. ഇടക്കാലത്ത് ,അധികം സംസാരിക്കാത്ത ആധുനികൻറ നിഗൂഢത പോലെ ചന്നം പിന്നം ചാറിച്ചാറിപ്പോയ മഴക്കാലങ്ങൾ... പിന്നെ :ആവശ്യത്തിനു മാത്രം വരുന്ന , ഭൂമിയുടെ ഔദാര്യമായി ഉപേക്ഷിക്കപ്പെട്ടവരുടെ നിസ്സംഗതയിൽ... മഴ! ഇന്നിപ്പോൾ : എപ്പോഴെന്നില്ലാത്ത ചൂടൻ വിസ്ഫോടനങ്ങൾ: പല പേരുകളിൽ ന്യൂനമർദ്ദങ്ങളായി- നമ്മളോടൊപ്പം കൂടുന്ന തീവ്രവാദി... മഴ. ശ്രീനന്ദിനി സജീവ്